---
title: "ഇരുപത്തി മൂന്നുകാരിയുടെ ആത്മഹത്യ; സുഹൃത്തും കുടുംബവും മതം മാറാൻ നിർബന്ധിച്ചു"
english_title: "23-year-old woman commits suicide; Friends and family forced her to convert"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307766/23-year-old woman commits suicide; Friends and family forced her to convert"
published_at: "2025-08-11T11:24:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68998617716a3_1000288123.png"
keywords: []
---

# ഇരുപത്തി മൂന്നുകാരിയുടെ ആത്മഹത്യ; സുഹൃത്തും കുടുംബവും മതം മാറാൻ നിർബന്ധിച്ചു

> **Lead Summary:** കോതമംഗലം: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരിയുടെ ആത്മഹത്യ ചെയ്ത സംഭവം ആൺസുഹൃത്തിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്നെന്ന് പരാതി.

## Article Content

കോതമംഗലം: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരിയുടെ ആത്മഹത്യ ചെയ്ത സംഭവം ആൺസുഹൃത്തിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്നെന്ന് പരാതി.

ആൺസുഹൃത്തിന്റെ വീട്ടിൽ പൂട്ടിയിപൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാൻ നിർബന്ധിച്ച് ഉപദ്രവിച്ചുവെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നു.

മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിൻ്റെ മകളുമായ സോന(23)യുടെ ആത്മഹത്യ കുറിപ്പാണ് പുറത്തുവന്നത്.

സുഹൃത്തും കുടുംബവും മതം മാറാൻ നിർബന്ധിച്ചുവെന്നും തന്നോട് ക്രൂരത കാട്ടിയെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

വീട്ടിൽ നിന്നാണ് ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ പറവൂർ സ്വദേശിയും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനുമായ റമീസിനെതിരെ കേസെടുക്കുമെന്ന് കോതമംഗലം പൊലീസ് പറഞ്ഞു.

ജോലിക്കുപോയ അമ്മ ബിന്ദു ശനി പകൽ മൂന്നിന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സോനയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തി. സഹോദരൻ: ബേസിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307766/23-year-old woman commits suicide; Friends and family forced her to convert)